"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ഹിന്ദു - മുസ്ലീം ബന്ധം പോലെയല്ല അയിത്ത ജാതിക്കാരും ഹിന്ദുക്ക ളുമായുള്ള ബന്ധം...!!!! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 232)

ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും തമ്മില്‍, ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും തമ്മില്‍, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും തമ്മില്‍ ഉള്ള വിടവ് ഹിന്ദുക്കള്‍ക്കും അയിത്തജാതി ക്കാര്‍ക്കും തമ്മിലുള്ള വിടവുമായി തട്ടിച്ചു നോക്കിയാല്‍ ഒന്നുമല്ല. അതിന് ആഴവും പരപ്പുമുണ്ട്. ഹിന്ദുവും മുസ്ലീമും തമ്മിലുള്ള വിടവ് മതപരമാണ്; സാമൂഹികമല്ല. ഹിന്ദുക്കളും അയിത്തജാതിക്കാരും തമ്മിലുള്ള വിടവ് മതപരവും സാമൂഹികവുമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിടവില്‍ നിന്നുയരുന്ന ശത്രുതാമോനഭാവം മുസ്ലീങ്ങളുടെ രാഷ്ട്രീയവിനാശമായിത്തീരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ള ബന്ധമല്ല. അത് അന്യതയുടെ ബന്ധം മാത്രമാണ്. മറിച്ച് ഹിന്ദുക്കള്‍ക്കും അയിത്തജാതിക്കാര്‍ക്കും തമ്മിലുള്ള വിടവ് അയിത്തജാതിക്കാരുടെ രാഷ്ട്രീയ വിനാശത്തിന് വഴിയൊരുക്കും. കാരണം, അവരുടെ ബന്ധം യജമാന - ഭൃത്യ ബന്ധമാണ്. അയിത്തജാതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും തമ്മിലുള്ള വിടവ് സാമൂഹ്യ പ്രക്രിയവഴി നികത്താന്‍ യുഗങ്ങളായി ശ്രമം നടന്നുവരികയാണ്. അവയെല്ലാം പരാജയപ്പെടുകയായിരുന്നു. വിജയിക്കുമെന്നു വിശ്വസമില്ല. അതിനാല്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെ കൈകളിലേക്ക് അധികാരം മാറുമ്പോള്‍ അയിത്തജാതിക്കാര്‍ക്ക്, മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷക്കാര്‍ക്കും അനുവദിച്ചു കൊടുക്കുന്നത്രയും, അതില്‍ കൂടുതല്‍ അല്ലെങ്കില്‍, പരിരക്ഷകള്‍ നല്കപ്പെടണം.