"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

തെരഞ്ഞെ ടുപ്പു കുതന്ത്ര ങ്ങള്‍ പ്രയോഗി ക്കാന്‍ ഗാന്ധി കോണ്‍ഗ്ര സിനെ ഉപയോഗ പ്പെടുത്തി....!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 233)

അയിത്തജാതിക്കാരുടെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട്, ഹിന്ദുക്കളുടെ മര്‍ദ്ദനത്തേ യും പീഡന ത്തേയും ചെറുക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിലൂടെ അയിത്തജാതിക്കാ രോട് അനുഭാവം കാട്ടാന്‍ മി. ഗാന്ധിക്കു കിട്ടിയ മറ്റൊരവസരമായിരുന്നു ഇത്. അനുഭാവപ്രകടനത്തിനു പകരം അവരെ പരാജയപ്പെടുത്താനാണ് മി. ഗാന്ധി തന്റെ എല്ലാ അധികാരമാര്‍ഗങ്ങളും പ്രയോഗിച്ചത്. അയിത്തജാതിക്കാരെ ഒറ്റപ്പെടുത്തുക എന്ന ലാക്കോടെ അദ്ദേഹം മുസ്ലീങ്ങളുമായി ഒരു കരാറുണ്ടാക്കി. മുസ്ലീങ്ങളെ സ്വപക്ഷത്തു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെ മി. ഗാന്ധി മുസ്ലീങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്കിയ അതേ രാഷ്ട്രീയാവകാശങ്ങള്‍ അയിത്തജാതിക്കാര്‍ക്കും നല്കുന്നത് പിന്‍വലിക്കാന്‍വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റിനെ നിര്‍ബന്ധിതമാക്കുന്നതിനായി മരണംവരെ ഉപവാസം തുടങ്ങി. ഉപവാസം പരാജയപ്പെടുകയും അയിത്തജാതിക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ അംഗീകരിക്കുന്ന പൂനാ കരാര്‍ ഒപ്പുവെക്കാന്‍ മി. ഗാന്ധി നിര്‍ബന്ധിതനാകുകയും ചെയ്തപ്പോള്‍ അദ്ദേഹം പ്രതികാരബുദ്ധിയോടെ ചെയ്തത് അവരുടെ രാഷ്ട്രീയാവകാശങ്ങളെ നിഷ്ഫലമാക്കാന്‍ തെരഞ്ഞെടുപ്പു കുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസിനെ ഉപയോഗപ്പെടുത്തുകയാണ്.